ദില്ലിയിൽ നരേന്ദ്രമോദി-ആന്തണി അൽബനീസ് നയതന്ത്ര ചർച്ച 

By: 600021 On: Mar 11, 2023, 1:11 AM

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അൽബനീസും ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.  വ്യാപാരം, ആഗോള സുരക്ഷ , പ്രതിരോധം,സാമ്പത്തികം ഉള്‍പ്പെടെ  മേഖലകളിലെ സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തി. പ്രതിരോധ രംഗത്തും ധാതു കൈമാറ്റ രംഗത്തും  സഹകരണം വര്‍ധിപ്പിക്കാൻ ഇരു രാജ്യങ്ങളും ധാരണയായെന്നും മോദിയും അല്‍ബനീസും പറഞ്ഞു. ചർച്ചയില്‍ ഓസ്ട്രേലിയയിലെ  ഇന്ത്യൻ പൗരന്മാർക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ ഉന്നയിച്ച നരേന്ദ്രമോദിയോട്  ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.